ഇപ്പോള്‍ ഞാന്‍ ഒപ്പിടാറില്ല
ഒപ്പെനിക്ക് വഴങ്ങാറില്ല.
അനേക വര്‍ഷങ്ങള്‍-
ഹരജികളില്‍,
അപേക്ഷാ ഫോറങ്ങളില്‍,
മഞ്ഞയും പച്ചയും നിറമായ വൗച്ചറുകളില്‍,
തേഞ്ഞു തേഞ്ഞാണ്
എന്റെ കയ്യൊപ്പ് ഇന്നത്തെപ്പോലെ ആയത്.
മിനുങ്ങി
തിളങ്ങി
കാമരൂപ സുഭഗ സ്വരൂപം.
നീല മഷിയില്‍ ഞാന്‍ വരക്കുന്ന
തികവുറ്റ ചിത്രമെന്ന്
അവള്‍ ചിരിച്ച നേരം
ഹൃദയം തുടുതുടാ മിടിച്ചു നിന്ന
അവളുടെ ഇടത്തേ മുലക്കണ്ണിന്‍ ചാരത്ത് ഞാനത്
പച്ചകുത്തിച്ചു.
അതിനാലാവണം
കടലാസില്‍ പിന്നെ
എന്റെ കയ്യൊപ്പ് വിരിയാതെ പോയത്!
മൂര്‍ത്ത ചിത്രത്തിന്റെ
സ്‌ത്രൈണ ചാരുത
അങ്ങനെയാണ്
അന്യം നിന്നുപോയത്.
അന്നു തൊട്ടാഞ്ഞ്
ഞാന്‍ അമൂര്‍ത്ത സ്ത്രീരൂപങ്ങളുടെ
കാമുകനായതും!
No comments:
Post a Comment